ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ തീവച്ച് നശിപ്പിച്ചെന്ന് പരാതി.
വടക്കഞ്ചേരി : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ തീവച്ച് നശിപ്പിച്ചെന്ന് പരാതി.
കിഴക്കഞ്ചേരിയില്‍ പ്രചാരണത്തിനായി സ്ഥാപിച്ച ബോര്‍ഡുകളാണ് തീവച്ച് നശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് ഫ്ലക്സ് ബോര്‍ഡുകള്‍ തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി വടക്കഞ്ചേരി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.