പത്തനംതിട്ട അടൂരിലെ കാറപകടത്തില്‍ പോലീസ് കേസെടുത്തു .
അടൂർ: പത്തനംതിട്ട അടൂരിലെ കാറപകടത്തില്‍ പോലീസ് കേസെടുത്തു .ലോറി ഡ്രൈവർക്ക് എതിരെ ഐപിസി 304 ഏ പ്രകാരമാണ് കേസെടുത്തത്.
അശ്രദ്ധ മൂലം മരണത്തിന് കാരണമായി എന്നതാണ് കേസ്. മരണപ്പെട്ട അനുജയുടെ സഹ അധ്യാപകന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. അതേസമയം മരണപ്പെട്ട അനുജയുടെയും ഹാഷിമിന്റെയും മൃതദേഹം പോസ്റ്റ് മോർട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ എം.സി റോഡില്‍ പട്ടാഴിമുക്കില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം, അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
സഹഅധ്യാപകർക്കൊപ്പം വിനോദയാത്രയ്ക്ക് പോയി ട്രാവലറില്‍ മടങ്ങുകയായിരുന്നു അനുജ. വഴിയില്‍വെച്ച് ഹാഷിം ട്രാവലര്‍ തടഞ്ഞ് അനുജയെ കാറില്‍ കയറ്റി കൊണ്ട് വരികയായിരുന്നു. കാറില്‍ കയറി മിനിറ്റുകള്‍ക്കകം അപകടമുണ്ടായി. കാർ അമിത വേഗത്തില്‍ ലോറിയില്‍ ഇടിപ്പിച്ചതാണോ എന്നാണ് സംശയം. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.