കാര്‍ഷിക ശാസ്ത്രജ്ഞന് എംഎസ് സ്വാമിനാഥന്, മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവു എന്നിവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരത രത്ന സമ്മാനിച്ചു.
ന്യൂഡല്‍ഹി: കാര്‍ഷിക ശാസ്ത്രജ്ഞന് എംഎസ് സ്വാമിനാഥന്, മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവു എന്നിവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരത രത്ന സമ്മാനിച്ചു.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്കാരങ്ങള്‍ നല്‍കിയത്. മരണാന്തര ബഹുമതിയായാണ് നാലു പേര്‍ക്കും ബഹുമതി.
നാലു പേരുടെയും കുടുംബാംഗങ്ങള്‍ പുരസ്കാരം സ്വീകരിച്ചു. മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിനു വേണ്ടി മകന് വിവി പ്രഭാകര്‍ റാവു ഭാരതരത്ന ഏറ്റുവാങ്ങി. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിനു വേണ്ടി മകന് ജയന്ത് ചൗധരി പുരസ്കാരം സ്വീകരിച്ചു. രാഷ്ട്രീയ ലോക്ദളിന്റെ അധ്യക്ഷന്‍ കൂടിയാണ് ജയന്ത് ചൗധരി.