പിറന്നാളിന് ഓണ്‍ലൈൻ ആയി വാങ്ങിയ കേക്കില്‍ നിന്ന് ഭക്ഷ്യവിഷബാധ; 10 വയസുകാരിക്ക് ദാരുണാന്ത്യം

March 31, 2024
4
Views

പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനായി ഓഡർ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.

പഞ്ചാബ്: പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനായി ഓഡർ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.

പഞ്ചാബിലെ പട്യാല സ്വദേശിയായ മാൻവിയാണ് മറിച്ചത്. പട്യാലയിലെ തന്നെ ഒരു ബേക്കറിയില്‍ നിന്ന് ഓണ്‍ലൈൻ ആയി കേക്ക് ഓർഡർ ചെയ്യുകയായിരുന്നു. കേക്ക് കഴിച്ച മുഴുവൻ ആളുകള്‍ക്കും ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.

മാർച്ച്‌ 24നാണ് കുടുബം പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായി കേക്ക് ഓർഡർ ചെയ്യുന്നത്. വൈക്കുന്നേരെ ഏഴ് മണിയോടെ കേക്ക് മുറിച്ച്‌ ആഘോഷിച്ചു. എന്നാല്‍ രാത്രി പത്ത് മണിയോടെ പത്തോടെ കേക്ക് കഴിച്ച എല്ലാവർക്കും ശാരീരികാസ്വാസ്ഥ്യങ്ങളനുഭവപ്പെടാൻ തുടങ്ങി. മാൻവി അമിതമായി ദാഹം പ്രകടിപ്പിച്ചിരുന്നുവെന്നും. ശരീരകാവസ്ഥ മോശമായതോടെ കുടുംബം ആശുപത്രില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസതടസം നേരിട്ട കുട്ടിക്ക് ഓക്‌സിജൻ കൊടുക്കാൻ ശ്രമിച്ചെങ്കിലും ഏറെ വൈകാതെ മരണത്തിന് കീഴടങ്ങി.കേക്കില്‍ വിഷം അടങ്ങിയിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ബേക്കറി ഉടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം കുടുംബത്തിന് വിട്ടുനല്‍കി. കേക്കിന്റെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് വന്നാല്‍ ഉടൻ തുടരന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പിറന്നാളാഘോഷത്തില്‍ കുട്ടി കേക്ക് മുറിക്കുന്നതിന്റെയും കഴിക്കുന്നതിന്റെയും പങ്കുവയ്ക്കുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *