തിരുവനന്തപുരം : വാഹനാപകടങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സമഗ്ര കര്‍മപദ്ധതി രൂപീകരിക്കാന്‍ നിര്‍ദേശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
കോട്ടയത്ത് ഇരുചക്ര വാഹന യാത്രക്കാരന്റെ അപകട മരണത്തിന് പിന്നാലെ കെഎസ്‌ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിട്ടു.തിരുവല്ല ഡിപ്പോയില്‍ നിന്നും മധുരയിലേയ്ക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് കോട്ടയം കളത്തിപ്പടിയില്‍ വെച്ചാണ് ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ചത്. ഇതിനു പിന്നാലെയാണ് റോഡപകടങ്ങള്‍ ഒഴിവാക്കാനുള്ള കര്‍മപദ്ധതി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.റോഡപകങ്ങള്‍ കുറയ്ക്കാന്‍ ചില മുന്‍കരുതലുകളെടുക്കാന്‍ തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസിയിലെ മുഴുവന്‍ കണ്ടക്ടര്‍ ഡ്രൈവര്‍ വിഭാഗങ്ങള്‍ക്കും റോഡ് സേഫ്റ്റി അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അപകട നിവാരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിക്കും.റോഡപകടത്തിനു കാരണമാകുന്ന തരത്തിലുള്ള തകരാന്‍ വാഹനങ്ങള്‍ക്കുണ്ടോ എന്ന് സര്‍വ്വീസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ പരിശോധിച്ച് ഉറപ്പാക്കുന്ന രീതി തുടരും.ഒരു മാസം കൊണ്ട് കേരളത്തിലെ എല്ലായൂണിറ്റുകളിലെയും മുഴുവന്‍ ബസുകളും സൂപ്പര്‍ ചെക്ക് ചെയ്ത് കുറ്റമറ്റതാക്കും. ഫ്രണ്ട് ഗ്ലാസ് വിഷന്‍, റിയര്‍ വ്യൂ മിറര്‍, എല്ലാ ലൈറ്റുകളും ഹോണുകളും വൈപ്പറുകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.