കൊല്ലം : ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും ഉല്ലാസയാത്രകള്‍ ഒരുക്കി കെ.എസ്.ആര്.ടി.സി. കൊല്ലത്തിനു പുറമേ കൊട്ടാരക്കര, കരുനാഗപ്പള്ളി, പത്തനാപുരം, പുനലൂര്‍, ചാത്തന്നൂര്‍, ചടയമംഗലം യൂണിറ്റുകളില്‍ നിന്നാണ് യാത്രകള്‍.
കൊല്ലത്തു നിന്നും ഏഴിന് റോസ് മല, അന്നേദിവസം രാമക്കല്‍മേട് യാത്രയും. മെയ് 1 വരെ 27 യാത്രകളാണ് കൊല്ലത്തു നിന്നും നടത്തുന്നത്. കൊട്ടാരക്കര യൂണിറ്റ് ഏപ്രില്‍ മാസത്തില്‍ 22 യാത്രകള്‍ തയ്യാറാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി -10. പത്തനാപുരം -8 പുനലൂര്‍ 6. ചാത്തന്നൂര്‍ -6, ചടയമംഗലം -4 എന്നിങ്ങനെയാണ് ഓരോ ഡീപ്പോയില്‍ നിന്നും ഏപ്രില്‍ മാസത്തില്‍ ട്രിപ്പുകള്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളത്. അന്വേഷണങ്ങള്‍ക്ക്.. കൊട്ടാരക്കര – 9567114271, കരുനാഗപ്പള്ളി 9961222401, പുനലൂര്‍ -9495430020, പത്തനാപുരം- 9948288856, ചടയമംഗലം – 9961530083, ചാത്തന്നൂര്‍ – 9947015111.
പത്തനാപുരത്തു നിന്നുള്ള ആദ്യ യാത്ര ഏപ്രില്‍ 7 ന്
പത്തനാപുരം ഡിപ്പോയില്‍ നിന്നുള്ള ആദ്യ ഉല്ലാസയാത്ര ഏപ്രില്‍ 7 ന് ആരംഭിക്കും. വാഗമണ്‍- പരുന്തുംപാറയാണ് ആദ്യയാത്ര. രാവിലെ 6 ന് പത്തനാപുരത്തു നിന്നും ആരംഭിച്ചു രാത്രി 09.30 ന് മടങ്ങി എത്തുന്ന യാത്രയില്‍ വാഗമണ്‍ മൊട്ടക്കുന്നുകള്‍, പൈന്‍ ഫോറസ്റ്റ്, പുതിയ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തും പാറ എന്നിവ ഉള്‍പ്പെടും. 760 രൂപയാണ് യാത്രനിരക്ക്. 10 നാണ് വാഗമണ്‍ യാത്ര. 13 നും 28 നും അഴിമല-ചെങ്കല്‍ യാത്ര, 14 ന് സാഗരറാണി ബോട്ട് യാത്ര 25 ന് എറണാകുളത്ത് എത്തിച്ചേര്‍ന്നുള്ള അനുബന്ധ കപ്പല്‍യാത്ര എന്നിവയും ഉണ്ടായിരിക്കും അന്വേഷണങ്ങള്‍ക്ക് – 7561808856.