കണ്ണൂർ: തീവണ്ടികളിലെ ലേഡീസ് കോച്ചുകളില്‍ കയറുന്ന ചായക്കച്ചവടക്കാരെയും മറ്റു കച്ചവടക്കാരെയും ഗൗരവമായി ശ്രദ്ധിക്കണമെന്ന് റെയില്‍വേ പോലീസിന്റെ നിർദേശം.
ലേഡീസ് കോച്ചുകളില്‍ യാത്രചെയ്യുന്ന വനിതായാത്രക്കാരെ ഇവർ ബോധപൂർവം തട്ടിയും മുട്ടിയും ശല്യംചെയ്ത് കടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നിർദേശം നല്‍കിയത് .
വനിതാ കംപാർട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് ജാഗ്രതയോടെ ഡ്യൂട്ടി ചെയ്യാൻ ബീറ്റ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കാണ് നിർദേശം നല്‍കിയത്. അറിഞ്ഞും അറിയാതെയും ലേഡീസ് കോച്ചില്‍ കയറുന്ന യാത്രക്കാരുമുണ്ട്. വനിതാ യാത്രക്കാർക്ക് ആത്മധൈര്യം നല്‍കാൻ തീവണ്ടികളില്‍ വനിതാ പോലീസുകാർ കുറവാണ്. സംസ്ഥാനത്തെ 13 റെയില്‍വേ പോലീസ് സ്റ്റേഷനുകളിലായി 36 വനിതാ പോലീസുകാർ മാത്രമാണുള്ളത്
ഈ വർഷം മോഷണം ഉള്‍പ്പെടെ 910 കേസുകള്‍ രജിസ്റ്റർ ചെയ്തു. ക്രൈം പ്രിവെൻഷൻ ആൻഡ് ഡിറ്റെക്ഷൻ സ്‌ക്വാഡ് (സി.പി.ഡി.എസ്.) അടക്കം തീവണ്ടികളില്‍ നിരീക്ഷണം നടത്തുന്നത് മാത്രമാണ് ആശ്വാസം.