വിവിധ തൊഴില്‍ മേഖലകളുടെ കുറഞ്ഞ വേതന നിരക്ക് (മിനിമം വേതനം) വർധിപ്പിച്ച് കനേഡിയന്‍ സർക്കാർ. ജീവിതച്ചിലവ് വർധിക്കുന്ന സാഹചര്യത്തില്‍ ഓരോ വർഷവും കനേഡിയന്‍ സർക്കർ കുറഞ്ഞ വേതന നിരക്കില്‍ വർധനവ് വരുത്താറുണ്ട്.
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ആകെ മിനിമം വേതനം 2024 ഏപ്രില്‍ 1 മുതല്‍ മണിക്കൂറിന് 16.65 ഡോളറില്‍ നിന്ന് 17.30 ഡോളറായി വർദ്ധിപ്പിക്കും. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്ബോള്‍ 1386 ആയിരുന്ന മിനിമം വേതനം ഇനി മുതല്‍ 1441 രൂപയായി ഉയരും.കാനഡയുടെ 2023-ലെ വാർഷിക ശരാശരി ഉപഭോക്തൃ വില സൂചികയില്‍ 3.9% വർധനവായിരുന്നു രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ശമ്ബളത്തിലും വർധനവ് വരുത്തിയിരിക്കുന്നത്. ഒരു തൊഴിലുടമ നിയമപരമായി ജീവനക്കാർക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ വേതനമാണ് മിനിമം വേതനം. പ്രവിശ്യകള്‍ക്ക് അനുസരിച്ച് മിനിമം വേതനവും വ്യത്യാസപ്പെട്ട് കിടക്കുന്നു.നോവ സ്കോട്ടിയ: 2024 ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. കുറഞ്ഞ വേതന നിരക്ക് നാണയപ്പെരുപ്പത്തിനൊപ്പം പ്രതിവർഷം 1% അധികമായി, അതായത് 15.20 ഡോളറായി ആയി ക്രമീകരിക്കും.
ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ മിനിമം വേതനം 2024 ജൂണ്‍ 1-ന് 16.75 ഡോളറില്‍ നിന്ന് 17.40 ഡോളറായി ഉയർത്തും. ക്യൂബെക്ക്: 2024 മെയ് 1- മുതല്‍ ക്യൂബെക്കിൻ്റെ മിനിമം വേതനം 15.75 ഡോളറായി ആയി വർദ്ധിക്കും. ന്യൂഫൗണ്ട്‌ലാൻഡ് ലാബ്രഡോർ – 15.60 ഡോളർ, പ്രിൻസ് എഡ്വേർഡ് ദ്വീപ് – 15.40 ഡോളർ, യുക്കോണ്‍ – 17.59 എന്നിങ്ങനെയായിരിക്കും ഇനിയുള്ള കുറഞ്ഞ വേതനം.
ഫെഡറല്‍ നിയന്ത്രിത സ്വകാര്യമേഖലയിലെ ഏകദേശം 30,000 ജീവനക്കാർക്ക് ഈ വർദ്ധനവ് പ്രയോജനപ്പെടും. 2024 ഏപ്രില്‍ 1 മുതല്‍ എല്ലാ ജീവനക്കാർക്കും കൃത്യമായ മണിക്കൂർ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിലുടമകള്‍ അവരുടെ ശമ്ബള വിവരങ്ങള്‍ സർക്കാറിന് കൈമാറേണ്ടി വരും.