എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ ജൂലായില്‍, പ്രതീക്ഷ 12,000ലധികം ഒഴിവുകള്‍

April 11, 2024
52
Views

തിരുവനന്തപുരം; എല്‍.ഡി ക്ലർക്ക് തസ്‌തികയില്‍ അപേക്ഷിച്ചവരുടെ എണ്ണം ഇക്കുറി താഴ്ന്നെങ്കിലും മത്സരച്ചൂടിന് കുറവില്ല.

ജൂലായ് മുതല്‍ വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷ എഴുതാൻ കഠിനപരിശീലനത്തിലാണ് ഉദ്യോഗാർത്ഥികള്‍. 2025 ഓഗസ്റ്റ് ഒന്നിന് നിലവില്‍വരുമെന്ന് പ്രതീക്ഷിക്കുന്ന ലിസ്റ്റില്‍ നിന്ന് മുൻവർഷത്തെ കണക്കുകള്‍ അനുസരിച്ച്‌ വിവിധ ജില്ലകളിലായി 12,000ലധികം നിയമനം നടക്കുമെന്നാണ് പ്രതീക്ഷ.

12,95,446 പേരാണ് ഇക്കുറി എല്‍.ഡി. ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. 2019 ലെ വിജ്ഞാപനത്തില്‍ 17,58,338 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇക്കുറി 4,62,892 ലക്ഷം പേരുടെ കുറവുണ്ടായി.

സിലബസ് നോക്കി പഠിക്കണം

പൊതുവിജ്ഞാനം -50, ആനുകാലിക വിഷയങ്ങള്‍- 20, ഗണിതവും മാനസികശേഷി പരിശോധനയും -10, ജനറല്‍ ഇംഗ്ലീഷ് – 10, പ്രാദേശിക ഭാഷ-10 എന്നിങ്ങനെയാണ് ഓരോ ടോപ്പിക്കില്‍ നിന്നുമുള്ള ചോദ്യങ്ങള്‍.
എല്ലാ വിഷയത്തിലും അടിസ്ഥാന അറിവുകള്‍ ആർജ്ജിക്കുകയെന്നതാണ് പ്രധാനം. കണക്ക്/മെന്റല്‍ എബിലിറ്റി എന്നിവയില്‍ മികച്ച തയ്യാറെടുപ്പു നടത്തിയാല്‍ ഇതില്‍ 90 ശതമാനംവരെ മാർക്കുനേടാൻ കഴിയും. പൊതുവിജ്ഞാനത്തില്‍ ചിട്ടയായ തയ്യാറെടുപ്പുവേണം. ഇംഗ്ലീഷിന്റെ കാര്യത്തില്‍ മുൻചോദ്യപ്പേപ്പറുകള്‍ പരമാവധി പരിശീലിക്കുന്നത് വലിയ ഗുണംചെയ്യും. ഹൈസ്കൂള്‍തലത്തിലെ പാഠപുസ്തകങ്ങള്‍ സൂക്ഷ്മമായി വായിക്കണം. മാതൃകാ ചോദ്യപ്പേപ്പറുകളും പരിശീലിക്കണം.

സിലബസ് .————————————- മാർക്ക്

1 ചരിത്രം ——–5
2. ഭൂമിശാസ്ത്രം ——–5
3. ധനതത്വ ശാസ്ത്രം——–5
4. ഇന്ത്യൻ ഭരണഘടന —————————————————————————–5
5. കേരളം – ഭരണവും ഭരണസംവിധാനങ്ങളും ——————————————–5
6. ജീവശാസ്ത്രവും പൊതുജന ആരോഗ്യവും ————————————————6
7. ഭൗതിക ശാസ്ത്രം ————————————————————————————–3
8. രസതന്ത്രം ————————————————————————————————3
9. കല, കായികം, സാഹിത്യം, സംസ്കാരം ———————————————————–5
10. കമ്ബ്യൂട്ടർ – അടിസ്ഥാന വിവരങ്ങള്‍ ————————————————————3
11. സുപ്രധാന നിയമങ്ങള്‍ ——————————————————————————5
12 ആനുകാലിക വിഷയങ്ങള്‍ ————————————————————————20
13 ലഘു ഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും.—10
14 ജനറല്‍ ഇംഗ്ലീഷ് —————————————————————————————-10
15 പ്രാദേശിക ഭാഷ —————————————————————————————10

പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്നത്- 2025 ഓഗസ്റ്റ് 1

ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് – 2022 ഓഗസ്റ്റ് 1

നിലവിലെ ലിസ്റ്റ് കാലാവധി അവസാനിക്കുന്നത് – 2025 ജൂലായ് 31

നിലവില്‍ലെ ലിസ്റ്റില്‍ ആകെയുള്ളവർ – 23,518
ഇതുവരെ നിയമന ശുപാർശകള്‍ അയച്ചത്- 6,296
കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് നടന്ന നിയമനം – 12,069

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *