എ.ടി.എം മെഷീൻ കുത്തിത്തുറന്ന് മോഷണ ശ്രമം;പ്രതി ഒഡിഷയില്‍ പിടിയില്‍

April 13, 2024
31
Views

കൊല്ലങ്കോട്: എ.ടി.എം മെഷീൻ കുത്തിതുറന്ന കേസിലെ പ്രതിയായ അന്തർ സംസ്ഥാന തൊഴിലാളിയെ ഒഡിഷയില്‍ നിന്ന് പുതുനഗരം പൊലീസ് പിടികൂടി.

ഒഡീഷ റായ്ഗഞ്ച് സ്വദേശി തൂമേശ്വരൻ പൂജാരിയാണ് (35) പിടിയിലായത്.

കഴിഞ്ഞ മാർച്ച്‌ മൂന്നിന് പുലർച്ചെ ഒന്നരയോടെ പെരുവെമ്ബ് ജംഗ്ഷനിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിലാണ് പ്രതി മുഖംമറച്ച്‌ മെഷീൻ കുത്തിപൊളിക്കാൻ ശ്രമിച്ചത്.

ബാങ്ക് മാനേജരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി ഒഡീഷയിലേക്ക് രക്ഷപ്പെട്ടതായി തിരിച്ചറിഞ്ഞു. ചിറ്റൂർ ഡിവൈ.എസ്.പി ടി.കെ. ഷൈജു, പുതുനഗരം ഇൻസ്‌പെക്ടർ സാം ജോസ് എന്നിവരുടെ നിർദേശത്തില്‍ പുതുനഗരം സ്റ്റേഷൻ എ.എസ്.ഐ പി. ബാലചന്ദ്രൻ, ചിറ്റൂർ ഡിവൈ.എസ്.പി യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്. ജിജോ, കെ. അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചിറ്റൂർ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *