ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ വധിച്ച്‌ സുരക്ഷാ സേന; രണ്ട് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്ക്

April 26, 2024
42
Views


ശ്രീനഗർ:
 ജമ്മുകശ്മീരിലെ സോപോറില്‍ രണ്ട് ഭീകരരെ വധിച്ച്‌ സുരക്ഷാ സേന. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു.

ഭീകരരെ വധിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സ്ഥിരീകരിച്ചത്. ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നും തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരർ ഏത് സംഘടനയില്‍ പെട്ടവരാണെന്നോ, ഇവരുടെ പേര് വിവരങ്ങളോ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

സോപോറയില്‍ ഭീകരരുടെ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സോപോർ പൊലീസിന്റെ SOG, 22 RR, CRPF വിഭാഗങ്ങള്‍ തെരച്ചില്‍ നടത്തിയത്. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിലാണെന്നും ഇവർ സുഖംപ്രാപിച്ച്‌ വരികയാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *