മുംബൈ ; മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സാഹില്‍ ഖാനെ മുംബൈ ക്രൈംബ്രാഞ്ച് എസ്ഐടി അറസ്റ്റ് ചെയ്തു .
വാതുവെപ്പ് സൈറ്റ് നടത്തുന്നതും വാതുവെപ്പ് പ്രോത്സാഹിപ്പിച്ചതുമാണ് സാഹില്‍ ഖാനെതിരെയുള്ള കുറ്റം. ഛത്തീസ്ഗഡിലെ ജഗ്ദല്‍പൂരില്‍ നിന്നാണ് സാഹിലിനെ എസ്ഐടി അറസ്റ്റ് ചെയ്തത്.
മഹാദേവ് വാതുവെപ്പ് ആപ്പ് ശൃംഖലയുടെ ഭാഗമായ ദ ലയണ്‍ ബുക്ക് ആപ്പുമായി സഹില്‍ ഖാൻ ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. ഈ കേസില്‍ മുംബൈ പൊലീസും സാഹിലിനെ ചോദ്യം ചെയ്തിരുന്നു. സാഹില്‍ ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
കോടതിയില്‍ നിന്ന് മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് നടൻ സാഹില്‍ ഖാൻ ഒളിവില്‍ പോയെന്നും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. തുടർന്ന് സാഹില്‍ ഖാനായി പൊലീസ് തുടർച്ചയായി തിരച്ചില്‍ നടത്തിവരികയായിരുന്നു. മഹാദേവ് വാതുവെപ്പ് ആപ്പ് കേസ് അന്വേഷിക്കാൻ രൂപീകരിച്ച എസ്ഐടി ഏപ്രില്‍ 18ന് സാഹില്‍ ഖാനെ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യല്‍ ഏകദേശം 4 മണിക്കൂർ നീണ്ടുനിന്നിരുന്നു.