പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍, എച്ചിന് പകരം പുതിയ ടെസ്റ്റ്; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ മുതല്‍

May 1, 2024
45
Views

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തില്‍ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക.

അതേസമയം, പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ തൊഴിലാളികള്‍ വീണ്ടും നാളെ മുതല്‍ സമരം പ്രഖ്യാപിച്ചു. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതലയേറ്റ ശേഷമാണ് ഡ്രൈവിംഗ് ടെസ്റ്റില്‍ ഉള്‍പ്പെടെ പരിഷ്കരണം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ മുതലാണ് പരിഷ്കരണം നടപ്പിലാക്കേണ്ടത്. പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍, എച്ച്‌ പരീക്ഷയ്ക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, കൂടാതെ 15 വ‍ർഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല തുടങ്ങിയവയാണ് പരിഷ്കരണ നിർദേശം. എന്നാല്‍ ഡ്രൈവിങ് പരിഷ്കരണവുമായി സഹകരിക്കില്ലെന്നും ഇതില്‍ പ്രതിഷേധിച്ച്‌ നാളെ മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനമെന്നും ഡ്രൈവിംഗ് സ്കൂള്‍ തൊഴിലാളികള്‍ അറിയിച്ചു.പരിഷ്കരണ നിർദ്ദേശം വന്നതുമുതലേ സഹകരിക്കില്ലെന്നായിരുന്നു ഡ്രൈവിംഗ് സ്കൂള്‍ തൊഴിലാളികളുടെയും സംഘടനയുടെയും നിലപാട്. എന്നാല്‍ ചില ഇളവുകള്‍ വരുത്തി ഡ്രൈവിങ് പരിഷ്ക്കരണം തുടരാൻ മന്ത്രി തീരുമാനിച്ചു. ‍പ്രതിദിന ടെസ്റ്റ് 60 ആക്കിയും പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച്‌ ടെസ്റ്റ് തുടരാമെന്നും എച്ച്‌. ടെസ്റ്റിന് മുമ്ബ് റോഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *