നവ കേരള ബസ് യാത്രക്കൊരുങ്ങുന്നു. സർവീസ് പ്രഖ്യാപിച്ച നവകേരള ബസ് ഗരുഡ പ്രീമിയം എന്നു പേരുമാറ്റി ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പ്രത്യേക സർവീസ് നടത്തും.
കോഴിക്കോട്- ബംഗളുരു റൂട്ടില്‍ മെയ് 5 മുതലാണ് ബസിന്റെ സർവീസ് നിശ്ചയിച്ചിരിക്കുന്നത്. ടോയ്ലറ്റും ഹൈഡ്രോളിക് ലിഫ്റ്റുമുള്ള ബസ് സർവീസ് ഹിറ്റാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. മുഖ്യമന്ത്രിയും മന്ത്രിമാരും കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ച നവകേരള ബസ് ഇനി ജനങ്ങള്‍ക്കായി വിട്ടുകൊടുക്കയാണ് കെഎസ്ആർടിസി.