അബൂദബി: ഒരു മാസത്തോളമായി അബൂദബിയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ഒരുമനയൂർ കാളത്തുവീട്ടില്‍ സലീം – സഫീനത്ത് ദമ്ബതികളുടെ മകൻ ഷെമീലാണ് (28) മരിച്ചത്.
പൊലീസ് അന്വേഷണത്തില്‍ മൃതദേഹം കഴിഞ്ഞ ദിവസം മുസഫയിലെ ഷെമീലിന്റെ താമസസ്ഥലത്തിന് അടുത്തുനിന്ന് കണ്ടെത്തുകയായിരുന്നു. മാർച്ച് 31 മുതലാണ് ഷെമീലിനെ കാണാതായത്. തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നിർമാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റിയ പൊലീസാണ് ഷെമീല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്. അബൂദബിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷെമീല്‍.