ശബരിമല ദര്‍ശനം; മണ്ഡല കാലത്ത് ഓണ്‍ലൈൻ ബുക്കിംഗ് മാത്രം

May 4, 2024
38
Views


തിരുവനന്തപുരം : മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

അടുത്ത മണ്ഡലകാലം മുതല്‍ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ല.

തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിംഗ് 80000 ആക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സീസണ്‍ തുടങ്ങുന്നതിന് മൂന്നുമാസം മുന്പ് വെർച്വല്‍ ക്യൂ ബുക്കിംഗ് നടത്താം.

സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതുമൂലം ശബരിമലയില്‍ വൻ തിരക്ക് അനുഭവപ്പെടാൻ കാരണമെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു.

അതേസമയം തിരുവാഭരണ ഘോഷയാത്ര സമയത്ത് ഓണ്‍ലൈൻ ബുക്കിംഗിന് ഇളവ് വരുത്തണോയെന്ന കാര്യത്തില്‍ തീരുമാനം പിന്നീട് ഉണ്ടാവും. കഴിഞ്ഞതവണ ശബരിമലയില്‍ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *