കാബൂള്‍: അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ബഗ്ലാനില്‍ ഉണ്ടായ മിന്നല്‍പ്രളയത്തില്‍ 300 പേർ മരിച്ചതായി റിപ്പോർട്ട്.
ആയിരത്തോളം വീടുകളും തകർന്നിട്ടുണ്ട്. മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യത. പലയിടത്തും കൃഷിഭൂമി പാടേ ഒഴുകിപ്പോയി.
ബഗ്ലാനിനു പുറമേ വടക്കുകിഴക്കൻ പ്രവിശ്യയായ ബഡക്ഷാൻ, മധ്യമേഖലയിലെ ഘോർ, പടിഞ്ഞാറൻ മേഖലയിലെ ഹെറാത് എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നതായി താലിബാൻ വക്താവ് പറഞ്ഞു. തിഷ്‌കാൻ ജില്ലയില്‍ റോഡ് ഒഴുകിപ്പോയതിനെത്തുടർന്ന് 20,000 പേർ പാർക്കുന്ന മേഖല ഒറ്റപ്പെട്ടു. പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ വ്യോമസേന രംഗത്തിറങ്ങിയിട്ടുണ്ട്. പരുക്കേറ്റ നൂറിലേറെപ്പേരെ സൈനിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യുഎൻ ഭക്ഷ്യ ഏജൻസിയുടെ നേതൃത്വത്തില്‍ മേഖലയില്‍ ഭക്ഷണം വിതരണം ചെയ്തു