ഡ്രൈവിങ് ടെസ്സിന് ഇനി എട്ട് വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം

May 24, 2024
35
Views

ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതല്‍ എട്ട് വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന ഉത്തരവിറക്കി സര്‍ക്കാര്‍.

റോഡ് സുരക്ഷ മുന്‍നിര്‍ത്തി ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്തുന്ന രീതി തുടരും. റോഡ് ടെസ്റ്റുകള്‍ നിയമക്രമം പാലിച്ച്‌ റോഡില്‍ തന്നെ നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലും ഗ്രൗണ്ടുകളിലും ആര്‍ ടി ഒ, സബ് ആര്‍ ടി ഒ ഓഫിസുകളിലും ക്യാമറ സ്ഥാപിക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കും. റോഡ് സുരക്ഷ കണക്കിലെടുത്ത് ഡ്യുവല്‍ ക്ലച്ച്‌ബ്രേക്ക് സംവിധാനമുള്ള വാഹനങ്ങളില്‍ ടെസ്റ്റ് നടത്തുന്ന രീതി തുടരും.
പ്രതിദിനം 40 ടെസ്റ്റ് എന്ന മാനദണ്ഡം പാലിച്ചാവണം അപേക്ഷകള്‍ പരിഗണിക്കേണ്ടത്. മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥപ്രകാരം ഓരോ ഡ്രൈവിങ് സ്‌കൂളിനും യോഗ്യതയുള്ള ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ ഉണ്ടാകണമെന്നും ടെസ്റ്റിന് അപേക്ഷകരെ ഹാജരാക്കുമ്ബോള്‍ സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *