രാജ്‌കോട്ടില്‍ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടം ; മരിച്ചവരുടെ എണ്ണം 27 ആയി

May 26, 2024
47
Views

ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ഇതില്‍ 12 പേര്‍ കുട്ടികളാണ്.

തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവര്‍ത്തനം തുടരുന്നതായും ദൗത്യ സംഘം വ്യക്തമാക്കി. പരിക്കേറ്റവരെ രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. ആളുകളെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും.

താത്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററിന് ഫയര്‍ എന്‍ഒസി ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടി സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഗെയ്മിംഗ് സെന്ററിന്റെ ഉടമയെയും മാനേജറെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് നഗരത്തിലെ ടിആര്‍പി ഗെയിമിങ് സെന്ററില്‍ വന്‍ തീപിടിത്തമുണ്ടായത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *