ന്യൂഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ആശുപത്രി ഉടമ അറസ്റ്റില്‍.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ആശുപത്രി ഉടമ ഡോ.നവീന്‍ കിച്ചിയാണ് അറസ്റ്റിലായത്. വിവിധ വകുപ്പുകള്‍ പ്രകാരം നവീന്‍ കിച്ചിക്കെതിരെ കേസെടുത്തെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ അഞ്ചു കുഞ്ഞുങ്ങള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ലെഫ്റ്റനന്റ് ഗവർണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.