പത്തനംതിട്ട: സീതത്തോട് മാവേലി സ്റ്റോറിലെ അഴിമതിയുമായി ബന്ധപ്പെട്ട് അസിസ്റ്റന്‍റ് സെയില്‍സ്മാൻ ആൻഡ് ഷോപ്പ് ഇൻ ചാർജിന് 12 വർഷം കഠിന തടവ്.
ജി. തുളസീധരനെയാണ് കോടതി ശിക്ഷിച്ചത്. രണ്ട് കേസുകളിലായി 12 വർഷത്തെ കഠിനതടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സീതത്തോട് മാവേലി സ്റ്റോറില്‍ 2007 – 2008 കാലഘട്ടത്തില്‍ അസിസ്റ്റന്‍റ് സെയില്‍സ്മാൻ ആൻഡ് ഷോപ്പ് ഇൻ ചാർജ് ആയി ചുമതല വഹിച്ചയാളാണ് തുളസീധരൻ. 5,68,000 രൂപയുടെ ക്രമക്കേട് നടത്തിയതായി തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തിയിരുന്നു.