ജമ്മു കശ്മീരില്‍ ക്ഷേത്രത്തിലേക്ക് പോയ ബസ് തോട്ടിലേക്ക് മറിഞ്ഞ് 7 പേര്‍ മരിച്ചു. അപകടത്തില്‍ 20ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജമ്മു-പൂഞ്ച് ഹൈവേയില്‍ കാളി ധര്‍ മന്ദിറിന് സമീപമുള്ള തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. യുപിയിലെ ഹത്രാസില്‍ നിന്നുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ജമ്മുവില്‍ നിന്ന് റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. ക്ഷേത്രത്തിലേക്ക് പോകുന്ന ബസ് 150 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് സംഭവത്തില്‍ പൊലീസ് പറയുന്നത്. നാട്ടുകാരും രക്ഷാ പ്രവർത്തകരും ചേർന്ന് ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയുള്ളതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.