രാജ്യത്തെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; എക്‌സിറ്റ് ഫലം വൈകിട്ട് ആറിന്

June 1, 2024
26
Views

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി ഉള്‍പ്പെടെ 57 ലോക്‌സഭാ സീറ്റിലും ഒഡീഷയിലെ 42 നിയമസഭാ സീറ്റിലും ഇന്ന് വോട്ടെടുപ്പ്.

 ഇന്നത്തെ വോട്ടെടുപ്പ്:

ഉത്തർപ്രദേശ്, പഞ്ചാബ് (13 വീതം), ബംഗാള്‍ (9), ബീഹാർ (8), ഒഡീഷ (6), ഹിമാചല്‍ പ്രദേശ് (4), ജാർഖണ്ഡ് (3), ചണ്ഡീഗഡ് (1), നിയമസഭ: ഒഡീഷയിലെ 42 സീറ്റ്

പ്രധാനമന്ത്രി അടക്കം 904 സ്ഥാനാർത്ഥികള്‍. 10 കോടി വോട്ടർമാർ.

ഉത്തരേന്ത്യയിലെ ഉഷ്‌ണ തരംഗം പോളിംഗ് ശതമാനത്തെ ബാധിച്ചേക്കും. ആറു ഘട്ടങ്ങളിലും പോളിംഗ് കുറവായിരുന്നു.

പോളിംഗ് ഇതുവരെ:

ഏപ്രില്‍ 19 -102 സീറ്റ് — 66.14%

ഏപ്രില്‍ 26: 89 സീറ്റ് – 66.71%

മേയ് 7: 94 സീറ്റ് — 65.68 %

മേയ് 13, 96 സീറ്റ് – 69.16 %

മേയ് 20, 49 സീറ്റ്, 62.20 %

മേയ് 25, 58 സീറ്റ് :63.37%

നിയമസഭാ സീറ്റുകള്‍

ആന്ധ്ര: 175

ഒഡീഷ: 147

അരുണാചല്‍: 60:

സിക്കിം:32

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *