ആരോഗ്യവകുപ്പിന്‍റെ മിന്നല്‍പരിശോധന; നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

June 2, 2024
32
Views

മണ്ണൂർ/ കോങ്ങാട്: ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുമ്ബന്ധിച്ച്‌ മണ്ണൂരില്‍ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പുകയില പാക്കറ്റുകള്‍ പിടികൂടി.

പൊതു സ്ഥലത്ത് പുകവലിക്കുന്നവരെ കണ്ടെത്തി പിഴയീടാക്കി. നിയമാനുസൃത പുകവലി നിരോധന ബോർഡ് പ്രദർശിപ്പിക്കാത്ത കടകളില്‍നിന്നും 7600 രൂപയും മറ്റ് അപാകതകള്‍ കണ്ടെത്തിയ കടകളില്‍നിന്ന് 5000 രൂപയും പിഴയീടാക്കി.

കൊതുകു വളരുന്ന സാഹചര്യം സൃഷ്ടിച്ച ആക്രിവ്യാപാര സ്ഥാപനം, നിരോധിത പുകയില ഉത്പന്നം വില്‍പന നടത്തിയ പലചരക്ക് കട എന്നിവർക്കെതിരെ നിയമനടപടി സ്വീകരിച്ചു. പരിശോധനക്ക് ഹെല്‍ത്ത് ഇൻസ്പെക്ടർ പി.വി. സാജൻ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ കെ.പി. ഗണേശ്, ശർമ്മ, സ്മിത്ത്, ആർ. രമ്യ തുടങ്ങിയവർ നേതൃത്വം നല്‍കി.

കോങ്ങാട് ആരോഗ്യ ബ്ലോക്കിന്റെ പരിധിയില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് 53,050 രൂപ പിഴ ചുമത്തി. ഒമ്ബത് ഗ്രാമപഞ്ചായത്തുകളില്‍ 10 ടീമുകളായി വേർതിരിഞ്ഞ് പരിശോധന നടത്തി. കോങ്ങാട്, മണ്ണുർ, കേരളശ്ശേരി, കരിമ്ബ, മുണ്ടൂർ, പുതുപ്പരിയാരം, അകത്തേത്തറ, മലമ്ബുഴ, മരുത റോഡ് ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. പൊതുസ്ഥലങ്ങളിലെ പുകവലി, ഹാൻസ് വില്‍പന, പുകവലി നിരോധിത മേഖല മുന്നറിയിപ്പ് ബോർഡില്ലാത്തത്, ബീഡി, സിഗരറ്റ് പരസ്യം പ്രദർശിപ്പിക്കല്‍, പ്രോത്സാഹനം നല്‍കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്. ഹെല്‍ത്ത് സൂപ്പർവൈസർ സിസിമോൻ തോമസ്, ഹെല്‍ത്ത് ഇൻസ്പെക്ട

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *