മാലപൊട്ടിച്ചയാളെ വലയിലാക്കി യുവതി

June 3, 2024
67
Views

തിരുവനന്തപുരം:പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി(30)യാണ്മാ ലപൊട്ടിച്ചയാളെ വലയിലാക്കിയത്.

മാല പൊട്ടിക്കുന്നതിനിടെ യുവതി അനില്‍ കുമാറിന്റെ ഷർട്ടില്‍ പിടിച്ചു വലിച്ചു.

ബെെക്കില്‍ നിന്ന് റോഡിലേക്ക് വീണ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.അടുത്തിടെയായി കേരളത്തില്‍ ഇത്തരത്തിലുള്ള മാല മോഷണങ്ങള്‍ കൂടിവരികയാണ്.

കൂടുതലും യുവതികളെയും വൃദ്ധരെയുമാണ് പ്രതികള്‍ നോട്ടമിടുന്നത്.

ബൈക്കില്‍ കറങ്ങി നടന്നാണ് പ്രതികള്‍ മാല പിടിച്ചുപറിക്കുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ നിരവധി മാല മോഷണ കേസുകളിലെ പ്രതിയായ കൊണ്ടോട്ടി കൊട്ടപ്പുറം ചോലയില്‍ ഹാരിസിനെ (35) അടുത്തിടെ പിടികൂടിയിരുന്നു.

കോഴിക്കോട് റൂറല്‍ എസ് പി അർവിന്ദ് സുകുമാറിന്റെ കീഴിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഒമ്ബതിന് തിരുവമ്ബാടി ഗേറ്റുംപടി റോഡില്‍ മുത്തിയോട്ടുമ്മല്‍ കൂളിപ്പാറ കല്യാണിയുടെ മൂന്നേകാല്‍ പവൻ തൂക്കം വരുന്ന സ്വർണ്ണമാല സ്കൂട്ടറില്‍ വന്ന പ്രതി പൊട്ടിച്ചു കടന്നു കളഞ്ഞിരുന്നു.

സമാനമായ രീതിയില്‍ മാർച്ച്‌ 28ന് തേഞ്ഞിപ്പാലം കാക്കഞ്ചേരിയിലും മാർച്ച്‌ 30ന് വാഴക്കാട് പരപ്പത്തും ഇയാള്‍ കളവ് നടത്തി.

തുടർന്ന് പൊലീസ് അന്വേഷണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.സ്കൂട്ടറില്‍ പുറപ്പെട്ട് ആളൊഴിഞ്ഞ റോഡുകളില്‍ സഞ്ചരിച്ചു അവസരം കിട്ടുമ്ബോള്‍ മാല പൊട്ടിക്കുന്നതാണ് ഇയാളുടെ രീതി.

മോഷ്ടിച്ച സ്വർണ്ണം പല ജുവലറികളിലായി വില്പന നടത്തിയതായും സ്വർണ്ണം വിറ്റു കിട്ടിയ പണം ഉപയോഗിച്ച്‌ ഇയാള്‍ തനിക്കുന്നുണ്ടായിരുന്ന കടങ്ങള്‍ വീട്ടിയതായും പൊലീസ് പറഞ്ഞു.

പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡി.വൈ.എസ്.പി. എം.പി വിനോദിന്റെ നേതൃത്വത്തില്‍ തിരുവമ്ബാടി ഇൻസ്‌പെക്ടർ എ.അനില്‍ കുമാർ, സ്പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ്‌ബാബു, പി.ബിജു,സീനിയർ സി.പി.ഒ.മാരായ എം.എൻ.ജയരാജൻ, പി.പിജിനീഷ് , വി.കെ.വിനോദ്. ടി.പി.ബിജീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ആളൊഴിഞ്ഞ പോക്കറ്റ് റോഡുകളാണ് പ്രതികള്‍ കവർച്ചക്കായി തിരഞ്ഞെടുക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *