ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; മൂന്ന് ജില്ലകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ

June 4, 2024
26
Views

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന ഇന്ന് മൂന്ന് ജില്ലകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ.

കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശേരി സെന്‍റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നിരോധനാജ്ഞ പ്രകാരം പൊതുയോഗമോ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാനോ പാടില്ല. രാവിലെ അഞ്ച് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് നിരോധനജ്ഞ. അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്‌നി സുരക്ഷ, സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് അനുമതി ഉണ്ട്.

കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പരിധിയിലും കോഴിക്കോട് കോര്‍പ്പറേഷന്‍ 11, 15 വാര്‍ഡുകളുടെ പരിധിയിലും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്ബാടിയിലെ വോട്ടെണ്ണുന്ന താമരശേരി കോരങ്ങാട് സെന്‍റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്‍റെ 100 മീറ്റര്‍ ചുറ്റളവിലും വയനാട്ടിലെ വോട്ടെണ്ണല്‍ കേന്ദ്രമായ മുട്ടില്‍ ഡബ്ല്യുഎംഎ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10 വരെ നിരോധനാജ്ഞ തുടരുമെന്ന് കളക്ടര്‍ അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *