കാറില്‍ നീന്തല്‍ക്കുളം:മോട്ടോര്‍ വാഹന വകുപ്പിന്റെ കുറ്റപത്രംഅംഗീകരിച്ച്‌ കോടതി

June 4, 2024
49
Views

കൊച്ചി: കാറില്‍ നീന്തല്‍ക്കുളം നിർമ്മിച്ച ബ്ലോഗർക്കെതിരേയുള്ള മോട്ടോർ വാഹന വകുപ്പിന്റെ കുറ്റപത്രംഅംഗീകരിച്ച്‌ കോടതി.

\വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതില്‍ കർശന നടപടിയുമായി ഹൈക്കോടതി.

കാറില്‍ നീന്തല്‍ക്കുളം ഒരുക്കി കലവൂർ സ്വദേശിയായ വ്ലോഗർ ടി.എസ്.സജു (സഞ്ജു ടെക്കി) റോഡിലൂടെ അപകടകരമായ രീതിയില്‍ സഞ്ചരിച്ച സംഭവത്തില്‍ മോട്ടർ വാഹന വകുപ്പിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.

എൻ‌ഫോഴ്സ്മെന്റ് ആർടിഒ കോടതിയില്‍ തിങ്കളാഴ്ച റിപ്പോർട്ട് നല്‍കി.

സഞ്ജു ടെക്കിക്കെതിരെ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കേസെടുത്തു.

ഐപിസി 279, 336 വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

മോട്ടോർ വാഹന വകുപ്പിന്റെ കുറ്റപത്രം ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു.

കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് കര്‍ശന നടപടികള്‍ സ്വീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു.

വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കും.

ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വിഡിയോ പകർത്തുന്നവർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *