ന്യൂഡല്‍ഹി: ഡല്‍ഹിയിലും സപീപ പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കടുത്ത ജലക്ഷാമം നേരിടാന്‍ നിർദേശം നല്കി സുപ്രീംകോടതി.
ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 137 ക്യുസെക്സ് വെള്ളം വിട്ടുനല്‍കണമെന്ന് ഹിമാചല്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിർദേശം നല്കി. ജലത്തിന്റെ പേരില്‍ രാഷ്ടീയം അരുതെന്ന് സൂപ്രീം കോടതി പറഞ്ഞു.
പി.കെ. മിശ്ര, കെ.വി. വിശ്വനാഥന് എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഉത്തരവിറക്കിയത്. ജലം പാഴാക്കാതിരിക്കാൻ നടപടി എടുക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഹിമാചല്‍ സര്‍ക്കാര്‍ ജൂണ്‍ ഏഴിന് മുമ്ബ് വെള്ളമെത്തിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.