പൂന്തുറ: ബീമാപള്ളി പരിസരത്തിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്തയാളെ ആക്രമിച്ച കേസിലെ മൂന്നുപേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു.
ബീമാപള്ളി യുപി.എസിനു സമീപം പുതുവല്‍ ഹൗസ് ടി.സി -46 / 256-ല്‍ ഷിബിലി (38), ടി.സി- 45 /1332 പുതുവല്‍ പുരയിടത്തില്‍ റിയാസ് (26), ടി.സി – 45 /1332 പുതുവല്‍ പുരയിടത്തില്‍ ബാദുഷ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴോടെ മൂവരും ചേര്‍ന്ന് പള്ളി കോമ്ബൗണ്ടില്‍ ഇരുന്ന് മദ്യപിച്ചത് ചോദ്യംചെയ്ത ബീമാപള്ളി ജമാഅത്ത് ട്രസ്റ്റ് സെക്രട്ടറി ഷാജഹാനെയാണ് പ്രതികള്‍ അസഭ്യം വിളിക്കുകയും മര്‍ദിക്കുകയും ചെയ്തത്. പ്രതികളില്‍ റിയാസും ബാദുഷയും സഹോദരങ്ങളാണ്. ഷിബിലിയുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുള്ളതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.