തൃശ്ശൂരില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു

June 9, 2024
64
Views

തൃശൂർ: നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പഴുവില്‍ സ്വദേശി വേളൂക്കര ഗോപി (60) ആണ് മരിച്ചത്.

തൃശൂർ ജില്ലയിലെ ചാഴൂരില്‍ തെക്കേലിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു.

ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ആല്‍ സ്റ്റോപ്പിന് സമീപം വളവില്‍ തട്ടുകടയിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ കടയുടെ മുൻഭാഗം പൂർണമായും തകർന്നു.

എതിർവശത്തുള്ള ഹോട്ടലില്‍നിന്ന് ചായ കുടിച്ചശേഷം തട്ടുകടയുടെ മുന്നില്‍ പത്രം വായിക്കാൻ വന്നിരുന്നതായിരുന്നു ഗോപി. ഇതിനിടയിലായിരുന്നു കാർ പാഞ്ഞു കയറിയത്. ഗോപിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗോപിക്ക് സമീപം ഉണ്ടായിരുന്ന ലോട്ടറി കച്ചവടക്കാരനായ അന്തോണി, ശ്രീധരൻ എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് ഇരുചക്ര വാഹനങ്ങള്‍ക്കും കേടുപറ്റി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *