ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ഒരു കുടുംബത്തിലെ 3 പേരുടെ മരണം; ആത്മഹത്യകുറിപ്പ് കണ്ടെത്തി

June 10, 2024
56
Views

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി. കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലെ പരാമർശം.

തമിഴ് നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പലരില്‍ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ നല്‍കാൻ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാൻ കഴിഞ്ഞില്ല. സാമ്ബത്തികമായി തകർന്നതിനാല്‍ മരിക്കുന്നുവെന്നാണ് കുറിപ്പിലുളളത്. മണിലാല്‍, ഭാര്യ സ്മിത, മകൻ അബി ലാല്‍ എന്നിവരെയാണ് ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണത്തില്‍ സയനൈഡ് കലർത്തിയാണ്‌ മരണമെന്നാണ് പൊലീസ് നിഗമനം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *