മുംബയില്‍ കനത്ത മഴയെത്തുടര്‍ന്ന് ചെമ്ബൂര്‍, വിക്രോളി പ്രദേശങ്ങളില്‍ കെട്ടിടം തകര്‍ന്ന് 22 പേര്‍ മരിച്ചു. ചെമ്ബൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തില്‍ മാത്രം 17 പേര്‍ മരിച്ചു. വിക്രോളിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. ചെമ്ബൂരില്‍ 15 പേരെയും വിക്രോളിയില്‍ ഒമ്ബതുപേരെയും രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.