തിരുവനന്തപുരം നിയമസഭയിലെ കൈയാങ്കളി വിഷയത്തില്‍ ആരോപണ വിധേയര്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ തെറ്റാണെന്നാണ് കോടതി പറഞ്ഞത്. മറ്റൊന്നും കോടതി പറഞ്ഞിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് സഭയില്‍ നടന്നത്. ഇതില്‍ കുറ്റബോധമില്ല. വിചാരണ കോടതിയില്‍ കേസ് നടക്കട്ടെ. ഇവിടെ തന്റെ നിരപരാധിത്വം തെളിയക്കുമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
മന്ത്രി സ്ഥാനം രാജിവെക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടതി അത്തരം ഒരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.