കൊല്‍ക്കത്ത : ബിജെപി പ്രവര്‍ത്തകരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകനായ തപന്‍ ഖതുവ, ബിര്‍ബും ജില്ലയിലെ പ്രവര്ത്തകന് ഇന്ദ്രജിത്ത് സൂത്രധര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തപന്റെ മൃതദേഹം കുളത്തില്‍ നിന്നും ഇന്ദ്രജിത്തിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ തൃണമൂലിന് പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ കാറിന് നേരെ ആക്രമണം നടത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ അഭിഷേക് ബാനര്‍ജി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണ് എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അക്രമത്തിന് പിന്നില്‍ ബിജെപി അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പാര്‍ട്ടി വക്താവ് സമിക് ഭട്ടാചാര്യ രംഗത്തെത്തുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.