തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ ആവശ്യപ്പെട്ട് ആരംഭിച്ച സമര പരിപാടികള്‍ നിര്‍ത്തിവച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ടി നാസിറുദ്ദീന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കടകള്‍ ആറ് ദിവസം തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍, ഈ മാസം ഒന്‍പത് മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് ഏകോപന സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എല്ലാ കാറ്റഗറിയിലുമുള്ള കടകള്‍ തുറക്കും. സര്‍ക്കാര്‍ എതിര്‍ത്താല്‍ നേരിടുമെന്നും സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ നേരത്തെ പറഞ്ഞിരുന്നു. കൊറോണ നിയന്ത്രണങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഈ സമരങ്ങളില്‍ നിന്നാണ് സംഘടന പിന്‍മാറിയത്.