ടോക്യോ: ടോക്കിയോ ഒളിമ്ബിക്സില്‍ സുവര്‍ണ നേട്ടവുമായി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം സ്വന്തമാക്കി. അഭിനവ് ബിന്ദ്രക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്ബിക്സില്‍ സ്വര്‍ണം നേടുന്നത്.
വര്‍ഷങ്ങള്‍ നീണ്ട രാജ്യത്തിന്റെ കാത്തിരിപ്പിനാണ് സുവര്‍ണശോഭയോടെ നീരജ് ചോപ്ര ആ നേട്ടം സ്വന്തമാക്കിയത്.
അത്ലറ്റിക്സില് ഒരു മെഡലെന്ന ഇന്ത്യയുടെ സ്വപ്നം യാഥാര്‍ഥ്യമായിരിക്കുകയാണ്.
87.58 മീറ്റര്‍ എന്ന ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് മെഡല്‍ സ്വന്തമാക്കിയത്.
ആദ്യ ശ്രമത്തില്‍ 87.03 ദൂരമാണ് നീരജ് കണ്ടെത്തിയത്. രണ്ടാം ശ്രമത്തില്‍ നീരജ് ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളില്‍ 87.58 മീറ്റര്‍ എന്ന ദൂരം മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കായി ചരിത്ര മെഡല്‍ നീരജ് നേടുകയായിരുന്നു