തിരുവനന്തപുരം; ദേശീയ മഹിളാ ഫെഡറേഷന് ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി നേതാവുമായ ആനി രാജ കേരളാ പൊലീസിനെതിരെ നടത്തിയ പരമാര്‍ശത്തില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. വിമര്‍ശനം അറിയിക്കേണ്ടത് പാര്‍ട്ടി ഫോറത്തിലാണെന്നാണ് സംസ്ഥാന നേതൃത്വം നിലപാടെടുത്തിരിക്കുന്നത്. ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തില്‍ പരാതി ഉന്നയിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
കേരള പൊലീസിനെതിരെ ഇന്നലെ ഗുരുതര ആരോപണമാണ് സിപിഐ നേതാവ് ആനി രാജ ഉയര്‍ത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു. പൊലീസുകാരുടെ അനാസ്ഥ കൊണ്ട് മരണങ്ങള് സംഭവിക്കുന്നു. ദേശീയ തലത്തില്‍ പോലും നാണക്കേടാണ്. ഇതിനായി ആര് എസ് എസ് ഗ്യാങ് പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്നും മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.