ന്യൂഡല്‍ഹി ; ഇന്ത്യ നടത്തിയ നയതന്ത്ര നീക്കത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരുടെ മടക്കം ഉടനെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്ന മുറക്ക് ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്.
ദോഹാ ചര്‍ച്ചയിലെ തുടര്‍ നടപടികളുടെ പുരോഗതിയായി ഈ തീരുമാനം താലിബാന് ഇന്ത്യയെ അറിയിച്ചു എന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രസ്താവനയ്ക്ക് സമയമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഭീകരവാദ സമീപനത്തിന്റെ കാര്യത്തിലും ഉള്ള നിലപാടുകള്‍ വീക്ഷിക്കുകയാണെന്ന ഇന്ത്യയുടെ പ്രതികരണത്തിന് തുടര്‍ച്ചയായാണ് താലിബാന് വഴങ്ങിയതെന്ന് സൂചന.