കോഴിക്കോട്: ‘ഹരിത’ പ്രവര്‍ത്തകര്‍ക്ക് മുസ് ലിം ലീഗില്‍ നിന്ന് ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ. ആഗസ്റ്റ് 25ന് നടത്തിയ ചര്‍ച്ചയോടും അതിലെ തീരുമാനങ്ങളോടും വിയോജിപ്പുണ്ട്. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷം താന്‍ കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നും ഫാത്തിമ തഹ് ലിയ വ്യക്തമാക്കി.
എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി നല്കിയ 10 പെണ്‍കുട്ടികളും താനും ഇപ്പോഴും വേട്ടയാടപ്പെടുകയാണ്. കുടുംബത്തിലും ചുറ്റുപാടിലും ജോലി സ്ഥലങ്ങളിലും നിന്നുള്ള അനുഭവങ്ങള്‍ പറയാവുന്നതിലും അപ്പുറമാണ്. അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഫാത്തിമ തഹ് ലിയ പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ വനിത കമീഷന് നല്കിയ പരാതി പിന്‍വലിച്ചിട്ടില്ല. പിന്‍വലിക്കണമോ എന്ന് തീരുമാനിക്കേണ്ട് ഹരിതയിലെ 10 പ്രവര്‍ത്തകരാണ്. മരവിപ്പിച്ച ഹരിത സംസ്ഥാന സമിതി പുനരുജ്ജീവിപ്പിക്കണമോ എന്ന വിഷയത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും ഫാത്തിമ തഹ് ലിയ വ്യക്തമാക്കി.
അതേസമയം, ഫാത്തിമ തഹ് ലിയയുടെ അഭിമുഖത്തോട് പ്രതികരിക്കാന്‍ മുസ് ലിം ലീഗ് നേതൃത്വം തയാറായില്ല. എട്ടാം തീയതി നടക്കുന്ന ഉന്നതാധികാര സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. അതിന് ശേഷം പ്രതികരിക്കാമെന്നാണ് ലീഗ് നേതൃത്വം മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്.