കൊച്ചി: കാനറാബാങ്ക് ഈ മാസം ആരംഭിച്ച സൈബർ സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി സൈബർ സുരക്ഷ അവബോധഗാനം പുറത്തിറക്കി. കാനറാബാങ്ക് ജീവനക്കാർ തന്നെ അണിനിരക്കുന്ന വീഡിയോയിലൂടെ വിവിധതരം ഓൺലൈൻ തട്ടിപ്പുകളെക്കുറിച് ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ലക്ഷ്യമിടുന്നു.
ബഹുജന അവബോധം സൃഷ്ടിക്കാൻ ഹിന്ദി, മറാത്തി, മലയാളം, ബംഗാളി, കൊങ്കണി, തുളു, ഹരിയാൻവി, ഭോജ്‌പുരി, മൈഥിലി, ആസ്സാമീസ്, തമിഴ്, കന്നട, തെലുങ്ക്, ഗുജറാത്തി, ഒഡിയ, പഞ്ചാബി എന്നിങ്ങനെ 16 ഭാഷകളിലായാണ് വീഡിയോ ഇറക്കിയിരിക്കുന്നത്. ബാങ്കിന്റെ സാമൂഹിക മാധ്യമ
കാനറാ ബാങ്കിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഗാനത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തു. പ്രധാന ഇന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ വരും ദിവസങ്ങളിൽ ഗാനം പുറത്തിറക്കും.