ന്യൂഡല്‍ഹി: യുപിയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു . ഫിറോസാബാദിലും സമീപ ജില്ലകളിലുമാണ് ഡെങ്കിപ്പനി വേഗത്തില്‍ പടരുന്നത് .ഇവിടെ നിന്നുള്ള 200 സാമ്ബിളുകളില്‍ പകുതിയിലധികം പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ (എന്‍.സി.ഡി.സി) അഞ്ചംഗ സംഘം പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം നാല് പേര്‍ മരിച്ചു .യു.പിയിലെ മഥുര, ആഗ്ര പ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫിറോസാബാദില്‍ നിന്ന് 60 കി.മീ അപ്പുറത്തുള്ള മഥുരയില്‍ 15 ദിവസത്തിനുള്ളില്‍ 11 കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നു.
അതെ സമയം ഡെങ്കിപ്പനിയുടെ കൂടുതല്‍ ഗുരുതര രൂപമായ ഹെമറാജിക് ഡെങ്കി (ഡിഎച്ച്‌എഫ്) എത്രയുണ്ടെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എ.കെ. സിങ് അറിയിച്ചു .