കോഴിക്കോട് : കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാവിലെ കോഴിക്കോട്ടെത്തി. രാവിലെ ഗസ്‌റ് ഹൗസില്‍ യോഗം ചേര്‍ന്ന ശേഷം കളക്ടറേറ്റില്‍ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേര്‍ന്നു. കഴിഞ്ഞ നിപ സാഹചര്യങ്ങളെ കൈകാര്യം ചെയ്തതിനേക്കാള്‍ ഗൗരവമായി സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
അതേസമയം നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്കു കൂടി നിപ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സമ്ബര്‍ക്കപട്ടികയില്‍ 158 പേരാണുള്ളത്. അതില്‍ ഇരുപതു പേരാണ് പ്രാഥമിക സമ്ബര്‍ക്കത്തില്‍ ഉള്ളത്.
കോഴിക്കോട് പന്ത്രണ്ട് വയസുകാരനാണ് ആദ്യം നിപ രോഗം ബാധിച്ച് മരിച്ചത്. പൂനെയിലെ വൈറോളജി ലാബില്‍ നടത്തിയ മൂന്ന് പരിശോധനകളിലും കുട്ടിക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചിരുന്നു.