ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡൊഴിച്ചു, യുവതിയും കുഞ്ഞും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

September 6, 2021
286
Views

തിരുവനന്തപുരം: നഗരൂരില്‍ അഞ്ചു വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ ശേഷം അമ്മയും ജീവനൊടുക്കി. കൊഴുവന്നൂര്‍ സ്വദേശി ബിന്ദു, മകന്‍ റെജിന്‍ എന്നിവരാണ് മരിച്ചത്. രണ്ടാംഭര്‍ത്താവ് റെജിലാലിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷമാണ് ബിന്ദു കുട്ടിയുമായി കിണറ്റില്‍ചാടിയത്.

പൊള്ളലേറ്റ റെജിലാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ബിന്ദുവിന്റെയും കുട്ടിയുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചിറയന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചു.

ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. കുടുംബവഴക്കാണ് ആസിഡ് ആക്രമണത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് വിവരം. ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *