നാദാപുരത്ത് കശാപ്പുശാലയിലേക്കുള്ള പോത്തിനെ ഓടോറിക്ഷയില്‍ കെട്ടിവലിച്ചെന്ന സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. പുളിക്കൂല്‍ ഉസ്മാന് (45), തയ്യുള്ളതില്‍ ബീരാന് (40) എന്നിവര്‍ക്കെതിരെയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയല്‍ നിയമപ്രകാരം നാദാപുരം പൊലീസ് കേസെടുത്തത്.
സംഭവസമയം ഉപയോഗിച്ച ഓടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടില്‍ ചര്‍ചയായത്. കശാപ്പുശാലയിലേക്കുള്ള യാത്രയില്‍ ഒരു കിലോ മീറ്ററോളം ദൂരമാണ് പോത്തിനെ ഓടോറിക്ഷയില്‍ കെട്ടിവലിച്ച് കൊണ്ടുപോയത്. ഓടോറിക്ഷയില്‍ പോത്തിന്റെ കയറ് കെട്ടിയ ശേഷം റോഡിലൂടെ വാഹനത്തിന് പുറകെ പോത്ത് ഓടുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.