തൃശൂര്‍: ഗുണ്ടാനേതാവ് കൊടി സുനിയെ ജയിലില്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്ന വെളിപ്പെടുത്തലില്‍ സ്പെഷല്‍ ബ്രാഞ്ചും ജയില്‍ വകുപ്പും അന്വേഷണം തുടങ്ങി.
ടി.പി. ചന്ദ്രശേഖരന് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന കൊടി സുനിയും സഹതടവുകാരനും ജയില്‍ സൂപ്രണ്ടിനും ഐ.ജിക്കും നല്കിയ പരാതി പൂഴ്ത്തിയെന്ന വിവരം പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഉത്തരമേഖല ഐ.ജി വിനോദ്കുമാര്‍ ജയിലിലെത്തി വിശദാംശങ്ങള്‍ ശേഖരിച്ചു.
പുറത്തുനിന്നുള്ള സ്വര്‍ണക്കടത്ത് സംഘമാണ് പിന്നിലെന്നാണ് സംശയം. സൂപ്രണ്ടിെന്റ മുറിയിലെ ചുമതലയിലുണ്ടായിരുന്ന റഷീദ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണില്‍നിന്ന് പലതവണ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അയ്യന്തോള്‍ ഫ്ലാറ്റ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് റഷീദും തീവ്രവാദ കേസ് പ്രതി അനൂപുമാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ എടുത്തത്.