സിനിമാ താരം സീമ ജി നായര്‍ക്ക് മദര്‍ തെരേസ അവാര്‍ഡ്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കും

September 20, 2021
163
Views

തിരുവനന്തപുരം : സിനിമകളിലൂടെയും, സീരിയലിലൂടെയും മലയാളികളുടെ ഇഷ്ടതാരമായ നടിയാണ് സീമ ജി നായര്‍. ഒരു നടിയെന്നതിനപ്പുറം വലിയ മനസ്സിനുടമകൂടെയാണ് സീമ. ഇപ്പോഴിതാ അര്‍ഹതയ്ക്കുള്ള അവര്‍ഡ് നേടിയിരിക്കുകയാണ് നടി. സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കുള്ള കേരള ആര്‍ട് ലവ്വേഴ്‌സ് അസോസിയേഷന്‍ ‘കല ‘ യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരം സിനിമാ താരം സീമ ജി നായര്‍ക്കാണ്. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2021 സെപ്റ്റംബര്‍ 21 ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കും.

പൊതുവെ കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്കാണ് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് കേരള ആര്‍ട് ലവ്വേഴ്‌സ് അസോസിയേഷന്‍ ‘കല ‘ യുടെ രക്ഷാധികാരിയും, ദീപികയുടെ മുന്‍ ഡയറക്ടറുമായ സുനില്‍ ജോസഫ് കുഴമ്ബാല കലയുടെ ട്രസ്റ്റിയും, വനിതാ കമ്മീഷന്‍ അംഗവുമായ ഇ എം രാധ ,കലയുടെ മാനേജിങ് ട്രസ്റ്റി ലാലു ജോസഫ് എന്നിവര്‍ അറിയിച്ചു. വര്‍ഷങ്ങളായി നടി ശരണ്യയുടെ ജീവന്‍ രക്ഷിക്കാനായി സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റയും കൈപ്പിടിയില്‍ നിന്ന് വഴുതി ശരണ്യ വിടപറഞ്ഞിട്ട് നാല്‍പത്തിയൊന്ന് ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിക്കപ്പെടുക.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *