കൊറോണ ബാധിച്ച്​ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാനങ്ങൾ സഹായധനം നല്‍കണമെന്ന് കേന്ദ്രം

September 22, 2021
136
Views

ന്യൂ ഡെൽഹി: കൊറോണ ബാധിച്ച്​ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ 50,000 രൂപ നഷ്​ടപരിഹാരം നൽകുമെന്ന്​ കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ്​ കേന്ദ്രസർക്കാർ നിലപാട്​ അറിയിച്ചത്​. നഷ്​ടപരിഹാര തുക സംസ്ഥാനങ്ങൾ നൽകണമെന്നും കേന്ദ്രം നിർദേശിച്ചു.

ദുരന്തനിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾ തുക നൽകണം. ജില്ലാ ദുരന്തനിവാരണ മാനേജ്​മെന്‍റ്​ അതോറിറ്റി വഴിയാണ്​ നഷ്​ടപരിഹാരം വിതരണം ചെയ്യേണ്ടത്​. അല്ലെങ്കിൽ ജില്ലാ ഭരണകൂടം വഴി ഇത്​ വിതരണം ചെയ്യണമെന്നും സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ വ്യക്​തമാക്കി.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *