തൃശൂര്‍: തൃശൂര്‍ കുറ്റുമുക്ക് നെട്ടിശേരിയില്‍ കാമുകി ഉപേക്ഷിച്ചു പോയതില്‍ മനംനൊന്ത് 666 ബലൂണുകള്‍ ഊതിവീര്‍പ്പിച്ച് റോഡരികില്‍ തൂക്കി യുവാവ്. കാമുകി ഉപേക്ഷിച്ചതിന്റെ 666ാം ദിവസത്തിലാണ് യുവാവ് ബലൂണുകള്‍ വീര്‍പ്പിച്ച് റോഡരികില്‍ തൂക്കിയത്.
മണിക്കൂറുകള്‍ സമയമെടുത്താണ് ഇത്രയും ബലൂണുകള്‍ ഊതി വീര്‍പ്പിച്ചത്. അവശനായെങ്കിലും കൃത്യം നിര്‍ത്തിയില്ല. ചോദിച്ചവരോടൊക്ക പ്രണയം തകര്‍ന്ന കഥ പറഞ്ഞു.
കഴിഞ്ഞ ദിവസം ബലൂണ്‍ പാക്കറ്റുമായി എത്തിയ യുവാവ് പോസ്റ്റിലും മരത്തിലും കയര്‍ വലിച്ചുകെട്ടി ബലൂണുകള്‍ വീര്‍പ്പിച്ച് തൂക്കാന്‍ തുടങ്ങി.
കാമുകി ബ്രേക്ക് അപ്പ് ആയി പോയിട്ട് 666 ദിവസമായെന്നും ഇത്രയും നാള്‍ കാത്തിരുന്നതിന്റെ ഓര്‍മക്കായിട്ടാണ് ബലൂണുകള്‍ വീര്‍പ്പിക്കുന്നതെന്നുമായിരുന്നു മറുപടി.
ചുവന്ന ബലൂണുകളാണ് വീര്‍പ്പിച്ച് തൂക്കിയത്. പോയ ക്ടാവ് സന്തോഷത്തോടെയിരിക്കട്ടെയെന്നും നല്ലത് വരട്ടെയന്നും യുവാവ് പറഞ്ഞു.