തിങ്കളാഴ്ചത്തെ ഹർത്താൽ: കെഎസ്ആർടിസി സാധാരണ നടത്തുന്ന ബസ് സർവീസുകൾ ഉണ്ടാവില്ല

September 26, 2021
104
Views

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി സാധാരണ നടത്തുന്ന ബസ് സർവീസുകൾ തിങ്കളാഴ്ച്ച ഉണ്ടാവില്ല.

യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാലും സാധാരണ ഗതിയിൽ നടത്തുന്ന സർവീസുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജിങ് ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അവശ്യ സർവിസുകൾ വേണ്ടിവന്നാൽ പോലീസിന്റെ നിർദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം നടത്തും. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവ്വിസുകൾ പോലീസ് അകമ്പടിയോടെയും മാത്രം അയയ്ക്കാൻ ശ്രമിക്കും.

എന്നാൽ, ദീർഘദൂര സർവീസുകൾ അടക്കം എല്ലാ സർവീസുകളും തിങ്കളാഴ്ച വൈകീട്ട് ആറിനുശേഷം ഡിപ്പോകളിൽ നിന്നും ആരംഭിക്കും. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാൽ അധിക ദീർഘദൂര സർവീസുകൾ അയക്കുന്നതിന് ബസ്സുകളും ജീവനക്കാരെയും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *