മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ്; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

September 28, 2021
217
Views

എറണാകുളം: മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.മോന്‍സണ്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരിലെ ഉന്നത നേതാക്കളുടെ സഹായത്തോടെയുള്ള തട്ടിപ്പാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഉന്നത ബന്ധങ്ങളുള്ള കേസ് അന്വേഷിക്കാന്‍ മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണം.മോന്‍സണ്‍ നടത്തിയ സാമ്ബത്തിക തട്ടിപ്പില്‍ ഉന്നതര്‍ക്ക് പങ്കുണ്ട്.സംസ്ഥാന ഏജന്‍സികള്‍ ഈ കേസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ല. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ ശരിയാകില്ലെന്നും,ബിജെപിക്കാരൊഴികെ എല്ലാവരും അവിടെ പോയിട്ടുണ്ട് ബി ജെപി സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *